Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attachment Notice

Thiruvananthapuram

ജ​പ്തി നോ​ട്ടീ​സ് പതിക്കാനുള്ള ആ​മീ​ന്‍റെ ര​ണ്ടാം ശ്ര​മവും പരാജയം

വി​ഴി​ഞ്ഞം: തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ ചെ​റുക​പ്പ​ൽ ജ​പ്തി ചെ​യ്യാ​നു​ള്ള നോ​ട്ടീ​സ് പ​തി​ക്കാ​നാ​കാ​തെ ര​ണ്ടാം ദി​വ​സ​വും കോ​ട​തി ആ​മീ​ൻ മ​ട​ങ്ങി. ആ​മി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​നി കാ​ര്യ​ങ്ങ​ൾ കോ​ട​തി തീ​രു​മാ​നി​ക്കും. തീ​ര​സം​ര​ക്ഷ​ണ സേ​ന​യി​ൽ നി​ന്നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യു​ള്ള വി​ഴി​ഞ്ഞം സ്വ​ദേ​ശി പ​നി​യ​ടി​മ​യു​ടെ നി​യ​മ പോ​രാ​ട്ട​വും തു​ട​രും. വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് 2007-ൽ ​കോ​സ്റ്റ് ഗാ​ർ​ഡ് ക​പ്പ​ൽ ഇ​ടി​ച്ചു ത​ക​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് കോ​ട​തി ജ​പ്തി​ന​ട​പ​ടി​ക്ക് ഉ​ത്ത​ര​വി​ട്ട​ത്.

ജ​പ്തി​ക്കു​ള്ള നോ​ട്ടീ​സു​മാ​യി ഇ​ക്ക​ഴി​ഞ്ഞ 25നും ​ആ​മീ​ൻ വി​ഴി​ഞ്ഞ​ത്തെത്തി​യി​രു​ന്നു. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഓ​ഫീ​സി​ൽ ഇ​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ അ​ന്നു മ​ട​ങ്ങു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ വീ​ണ്ടും എ​ത്തി​യ​ത്.​ ഇ​തു സം​ബ​ന്ധി​ച്ചു ന​ട​പ​ടി​ക്ക് ത​ട​സ​മു​ണ്ടാ​യി എ​ന്ന നി​ല​യ്ക്ക് കോ​ട​തി​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കു​മെ​ന്നു നെ​യ്യാ​റ്റി​ൻ​ക​ര സ​ബ് കോ​ട​തി​യി​ൽ നി​ന്നു​മെ ത്തി​യ ആ​മീ​ൻ അ​റി​യി​ച്ചു.

2007 ന​വം​ബ​ർ ഏഴിനു ​അ​ന്നൈ ദൈ​വ​ദാ​നം എ​ന്ന മ​ത്സ്യ ബ​ന്ധ​ന ബോ​ട്ട് സേ​ന​യു​ടെ ചെ​റു​ക​പ്പ​ൽ ഇ​ടി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ട​ലി​ൽ മു​ങ്ങി​യെ​ന്നാ​ണ് കേ​സ്. ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഉടമ പ​നി​യ​ടി​മ​യു​ടെ 19 വ​ർ​ഷ​ത്തെ നീ​ണ്ട നി​യ​മപോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ പ​ലി​ശ ഉ​ൾപ്പെ​ടെ 41 ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യു​ടെ ന​ഷ്ട പ​രി​ഹാ​ര ന​ൽ​കാ​ൻ നെ​യ്യാ​റ്റി​ൻ​ക​ര സ​ബ് കോ​ട​തി​യു​ടെ വി​ധി​യു​ണ്ടാ​യി. ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​കാ​ത്ത​തിനാ​ലാ​ണ് ജ​പ്തി ന​ട​പ​ടി​യെ​ന്നും പ​രാ​തി​ക്കാ​ര​നാ​യ പ​നി​യ​ടി​മ പ​റ​യു​ന്നു. എ​ന്നാ​ൽ ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വൊ​ന്നും ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നു കോ​സ്റ്റ‌് ഗാ​ർ​ഡ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടു​ത്ത മാ​സം നാ​ലി​ന് ഇ​തു​മാ​യി ബ​ന്ധപ്പെ​ട്ട കേ​സി​ൽ ഹൈ​ക്കോ​ട​തിയി​ൽ വാ​ദം ഉ​ണ്ടെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Latest News

Corehub Up